Connect with us

KERALA

വെെദ്യുതി നിരക്ക് വർദ്ധന ഉടൻ ഉണ്ടാകുമെന്ന സൂചനയുമായി മന്ത്രി കൃഷ്‌ണൻകുട്ടി.

Published

on

തിരുവനന്തപുരം: വെെദ്യുതി നിരക്ക് വർദ്ധന ഉടൻ ഉണ്ടാകുമെന്ന സൂചനയുമായി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഹെെക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ വൻ വ‌‌ർദ്ധന ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24ൽ 6.19 വർദ്ധനവും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 4.5 ശതമാനം,​ 2.36 ശതമാനം. 0.14 വർദ്ധനവാണ് കെ എസ് ഇ ബി ശുപാ‌ർ ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

വൈദ്യുതി നിരക്കിൽ കെ എസ് ഇ ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉൾപ്പെടുത്തി ജനങ്ങളെ പിഴിയുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി വന്നത്.2013 നവംബർ ഒന്നിന് കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോൾ നിലവിലുണ്ടായിരുന്നവർക്ക് പെൻഷനുൾപ്പെടെ നൽകാൻ മാസ്റ്റർട്രസ്റ്റ് രൂപീകരിച്ചിരുന്നു.​ ഇതിലേക്ക് നൽകുന്ന തുക ഉത്പാദനച്ചെലവിൽ ഉൾപ്പെടുത്തി നിരക്ക് നിർണയിക്കാമെന്ന 2022ലെ താരിഫ് റെഗുലേഷനിലെ 34 (4)വ്യവസ്ഥയാണ് റദ്ദാക്കിയത്.

Continue Reading