Gulf
പ്രവാസി സുരക്ഷ” ക്യാംപയിൻ ശ്രദ്ധേയമായി

.
ദോഹ :ഖത്തറിലെ പ്രമുഖ പ്രവാസി സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (IKESAQ) പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി നടത്തിയ “പ്രവാസി സുരക്ഷ” ക്യാംപയിൻ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ദോഹ കൾചറൽ ഫോറം ഓഫീസും ആയി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എലന്തോളി, കേരള ലോക് സഭാ മെമ്പര്‍ അബ്ദുള്‍ റൗഫ് കൊണ്ടോട്ടി, ICBF സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവരെ ആദരിച്ചു.
കൾചറൽ ഫോറം ഖത്തർ മുഖ്യ കോർഡിനേറ്റർ ശ്രീ ഉവയിസ് ആലുവ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
അബ്ദുള്‍ റൗഫ് കൊണ്ടോട്ടി നയിച്ച ബോധവല്‍ക്കരണ ക്ലാസ് പ്രത്യേകം ശ്രദ്ധ നേടി.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് തേക്കാനത്ത്, കൺവീനർ ജയ്മോൻ കുറിയാക്കോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, വിനോദ് ടി.പി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.