Gulf
അംഗീകാരം തേടുന്ന പ്രവാസി കലാ സാംസ്കാരിക രംഗം ‘ മലബാർ ക്ലബ്ബ് ചർച്ച ശ്രദ്ധേയമായി.

‘
ഖത്തർ : മലബാർ ക്ലബ്ബ് സാംസ്കാരിക വേദി ഖത്തറിലെ കലാ സാംസ്കാരിക സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് “അംഗീകാരം തേടുന്ന പ്രവാസി കലാ സാംസ്കാരിക രംഗം” എന്ന വിഷയത്തിൽ ഐ സി സി കൊൽക്കത്ത ഹാളിൽ സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.
കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെയും കലാകാരന്മാരെയും ഉയർത്തി കൊണ്ട് വരാനും അവർക്ക് വേണ്ട പ്രോത്സാഹനം നൽകാനും ഒപ്പം അവർക്ക് അർഹമായ അംഗീകാരം വാങ്ങിച്ചു കൊടുക്കാനും ഗവണ്മെന്റിന്റെ ഭാഗത്ത് എങ്ങിനെ ശ്രദ്ധ ചെലുത്തണമെന്നും അതിന്റെ ആവശ്യകതയെ കുറിച്ചും വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.
ഇന്ന് പ്രവാസ ലോകത്ത് നിരവധി കലാകാരന്മാരുണ്ട് കലാ സാംസ്കാരിക പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതിലും കൂടുതൽ സംഘടിപ്പിക്കപ്പെടുന്നത് പ്രവാസി സമൂഹത്തിന് ഇടയിലാണ്. വിവിധ കലാ സാംസ്‌കാരിക രൂപങ്ങൾക്ക് സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഘടകങ്ങൾക്ക് കീഴിൽ അഫിലിയേഷൻ ലഭ്യമാവുന്നതിന് ശ്രമിക്കണം എന്ന അഭിപ്രായം രേഖപ്പെടുത്തി. ലോക കേരള സഭ പോലുള്ള വേദികളിൽ പ്രവാസി സംഘടനകളുടെയും കലാകാരന്മാരുടെയും കലാ പ്രകടനങ്ങൾക്ക് അവസരം ഒരുക്കാനും, കേരള ഗവണ്മെന്റ് നടത്തുന്ന യുവജനോത്സവം പോലെയുള്ള കലാ പരിപാടികൾ അധികൃതരുടെ അംഗീകാരത്തോടെ പ്രവാസ ലോകത്തും നടത്തുന്നതിനെ പറ്റിയും കലാകാരന്മാർക്കു സാംസ്കാരിക വകുപ്പിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ നടത്തേണ്ട ആവശ്യവും അംഗങ്ങൾ ചൂണ്ടിക്കാട്ടി,
ഇരുപത്തഞ്ചോളം വിവിധ കലാ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ അവരുടെ ചർച്ചയിലൂടെ കലാ കാരന്മാർക്ക് ഒരു പാട് കരുത്തു പകരാൻ കഴിയുന്ന ചിന്തകൾ ആണ് പങ്കു വെച്ചത്. ഇത്തരം ഒരുമിച്ചു കൊണ്ടുള്ള ചർച്ച ഭാവിയിൽ കൂടുതൽ ഫലം ചെയ്യും എന്ന പ്രത്യാശയോടെയാണ് എല്ലാവരും പിരിഞ്ഞത്.
ചർച്ചക്ക് മലബാർ ക്ലബ്ബ് ജനറൽ കൺവീനർ കോയ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. റഈസ് അലി മോഡറേറ്റർ ആയിരുന്നു. പി കെ മുസ്തഫ നന്ദി പറഞ്ഞു. മുസ്തഫ എലത്തൂർ, വി ടി എം സാദിഖ്, സുഹൈൽ കുമ്പിടി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
എസ് എ എം ബഷീർ, അമാനുല്ല വടക്കാങ്ങര, അഷ്‌റഫ് മടിയേരി (ഓതേഴ്സ് ഫോറം) സുബൈർ വെള്ളിയോട് (ഇശൽ മാല ഖത്തർ) ബഷീർ തുവാരിക്കൽ (ഇൻകാസ്) ജീമോൻ (യുവകലാസാഹിതി) മുത്തലിബ് മട്ടന്നൂർ, (മാപ്പിള കലാ അക്കാദമി) മഹേഷ് (മേളം ദോഹ), സുധീർ ബാബു (വയനാട് കൂട്ടം) ബിജു പി മംഗലം (സംസ്കൃതി) ആനന്തൻ (മലയാളി സമാജം), ഷൈജു (കനൽ), പ്രദോഷ് (അടയാളം ഖത്തർ) അനീഷ്(കൾച്ചറൽ ഫോറം) ഗഫൂർ (കെ.പി.എ. ക്യു ), മജീദ് നാദാപുരം (ക്യു മലയാളം) വിനോദ് (കുവാഖ്), ആഷിഖ് മാഹി (നാടക സൗഹൃദം) ഷഫീർ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി) അമീൻ കൊടിയത്തൂർ, നസീഹ മജീദ്,
തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.