Connect with us

Crime

ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ വ്യക്തമാണ്

Published

on

തിരുവനന്തപുരം : ആദ്യം ഉമ്മൻ ചാണ്ടിയുടെ പേരില്ലായിരുന്നു. ഉമ്മൻ ചാണ്ടിയോട് വിരോധം ആര്‍ക്കാണെന്ന് ഇപ്പോൾ വ്യക്തമാണെന്ന് ശരണ്യ മനോജ്. നന്ദകുമാർ പറഞ്ഞത് അമ്മയുടെ ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവുണ്ടെന്നാണ്. കേരള കോൺഗ്രസ് ബിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ കത്ത് ജയിലിൽ നിന്നും കിട്ടി പ്രദീപ് വാങ്ങി തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോൾ ബാലകൃഷ്‌ണപിള്ള സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കത്ത് കൈയിലിരുന്നത്.ചാനൽ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കത്ത് വാങ്ങിയത്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്ത് എഴുതിയ കത്ത് വാങ്ങിയെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയെന്നും കത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ലൈംഗിക പീഡനപരാതിയുണ്ടായിരുന്നില്ലെന്നും മനോജ്  പറ‍ഞ്ഞു. നന്ദകുമാർ മൂന്നോ നാലോ പ്രവശ്യം വീട്ടിൽ വന്നു കത്ത് ആവശ്യപ്പെട്ടു. ഇരയുടെ ആവശ്യപ്രകാരം നിർബന്ധപൂർവം കത്ത് വാങ്ങുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു.

Continue Reading