Business
നടന്‍ ജയന്‍ മരിച്ചിട്ടില്ല, ആ ഓര്‍മകളും: ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ ട്രാവന്‍കൂര്‍ ഭക്ഷ്യമേളയുമായി’ സഫാരി

ഷാര്‍ജ: തനി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തരായി ആരുമുണ്ടാവില്ലല്ലോ. അതില്‍ കേരളത്തിന്റെ തെക്ക്, വടക്ക്, മധ്യം എന്ന ഭേദങ്ങളൊന്നുമില്ല. എന്നാല്‍, ഓരോ പ്രദേശത്തെയും ജനജീവിതം പോലെ തന്നെ ഭക്ഷണവും തികച്ചും വ്യത്യസ്തമായിരിക്കും. പ്രിയപ്പെട്ട വിഭവങ്ങള്‍ മുന്നിലെത്തുമ്പോള്‍, അതും മറ്റൊരു രാജ്യത്തായിരിക്കെ പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദവും സംതൃപ്തിയുമുണ്ടാകും.
യു.എ.യില്‍ ആദ്യമായി തെക്കന്‍ കേരള വിഭവങ്ങള്‍ പരിചയപ്പെടുത്തി ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ തിരുവിതാംകൂര്‍ ഭക്ഷ്യമേള യുഎഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ 2023 സെപ്തംബര്‍ 21 മുതല്‍ ആരംഭിച്ചു.
’80കളിലെ തെക്കന്‍ കേരള വിഭവങ്ങള്‍ സഫാരിയില്‍ പുനരവതരിപ്പിക്കുകയാണിവിടെയെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരി ഒരുക്കിയ തട്ടുകട, കുമരകം, അച്ചായന്‍സ്, കുട്ടനാടന്‍ തുടങ്ങിയ നിരവധി ഫുഡ് ഫെസ്റ്റിവലുകളുടെ വമ്പിച്ച സ്വീകാര്യത പുതുമയാര്‍ന്ന ഈ ഭക്ഷ്യ മേളക്കും ലഭിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടന ശേഷം പറഞ്ഞു. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന രംഗ സജ്ജീകരണങ്ങള്‍ സഫാരിയുടെ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കുന്നതിന്റെ തെളിവ് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ അതെല്ലാം നിറഞ്ഞു നില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളീയ ജനജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായ, സവിശേഷമായ ചില അനുഭവങ്ങളിലൂടെ കടന്നു പോയ ആ കാലയളവിനെയാണ് ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ കേരള ഭക്ഷ്യ വിഭവങ്ങളിലൂടെ പുന:സൃഷ്ടിക്കുന്നത്. അക്കാലത്തെ ജനങ്ങളുടെ സാംസ്‌കാരിക ജീവിതത്തില്‍ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു നടന്‍ ജയന്‍. അന്നത്തെ കേരളീയ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവാത്ത തരംഗം സൃഷ്ടിച്ച ജയന്റെ വേഷവിധാനവും, സാഹസികതയുടെയും..പൗരുഷത്തിന്റെയും പ്രതീകമായിരുന്ന ജയന്റെ ഹെലികോപറ്റും അതേപടി പുനര്‍സൃഷ്ടിച്ചുകൊണ്ടാണ് സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ തെക്കന്‍ കേരള ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ജഗപൊഗ ബീഫ് ഇടിച്ചത്, അങ്ങാടി ബീഫ് കിഴി പൊറൊട്ട, ചിക്കന്‍ 2255, മരം ചുറ്റികോഴി, കടത്തനാടന്‍ ബീഫ്, പൂഞ്ചോല ചിക്കന്‍ ഫ്രൈ, പവിഴമല്ലി മീന്‍ കൂട്ടാന്‍, അന്തിക്കുരുടന്‍ കൊഞ്ചു കറി, ചേട്ടത്തി ചെമ്മീന്‍, ചെല്ലാനം മീന്‍ ഫ്രൈ, കിള്ളിപ്പാലം ചിക്കന്‍ ഫ്രൈ, വിഴിഞ്ഞം ചിപ്പി ഫ്രൈ തുടങ്ങി നാവില്‍ വെള്ളമൂറിക്കുന്ന തെക്കന്‍ ഭക്ഷ്യ വിഭവങ്ങളുടെ വമ്പന്‍ നിര തന്നെ ഒരുക്കി 1980 കളിലെ വല്ലാത്തൊരു അനുഭൂതി നിറച്ചുകൊണ്ടാണ് ‘1980 ഒരു തെക്കന്‍ നൊസ്റ്റാള്‍ജിയ ഫുഡ് ഫെസ്റ്റിവല്‍ സഫാരി ഒരുക്കിയിരിക്കുന്നത്.