Connect with us

HEALTH

നിപ ആശങ്ക ഒഴിയുന്നു കോഴിക്കോട് ജില്ലയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍  പ്രവർത്തിക്കും

Published

on

നിപ ആശങ്ക ഒഴിയുന്നു
കോഴിക്കോട് ജില്ലയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍  പ്രവർത്തിക്കും

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ്. ജില്ലയിൽ കണ്ടൈന്‍മെന്‍റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവുപോലെ തുറന്നു പ്രവർത്തിക്കും വിദ്യാർഥികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ പ്രവേശന കവാടത്തിലും ക്‌ളാസ് റൂമുകളിലും സാനിറ്റൈസര്‍ വയ്ക്കണം. കൂടാതെ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.

അതേസമയം കണ്ടൈന്‍മെന്‍റ് സോണുകളിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവർത്തിക്കരുതെന്നും ഇവിടെയുള്ള വിദ്യാർഥികൾ ഓണ്‍ലൈന്‍ ക്ലാസുകൾ പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു.”

Continue Reading