Gulf
സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ പ്രവാസികള്‍ക്കും പങ്കാളിത്തം വേണം- ഇന്‍കാസ് ഖത്തര്‍

ഖത്തർ :കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ പ്രവാസികള്‍ക്കും പങ്കാളിത്തം വേണമെന്ന് ഹൃസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനത്തില്‍ ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് വിദേശത്തായിരിക്കുമ്പോയും നാട്ടില്‍ തിരിച്ചെത്തിയാലും ആശ്രയിക്കാവുന്ന മേഖലായാണ് കാര്‍ഷിക രംഗം. കൃഷിയെയും കര്‍ഷകരെയും സഹായിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ പ്രവാസികള്‍ക്ക് നേരിട്ട് പണം നിക്ഷേപിക്കുവാനോ സഹായം ലഭിക്കുവാനോ ഉള്ള സാഹചര്യം നിലവിലില്ല. ആയത് കൊണ്ട് പ്രവാസികള്‍ക്കും കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ക്രയവിക്രിയം നടത്താനും അര്‍ഹരായവര്‍ക്ക് സാമ്പത്തികവും അല്ലാത്തതുമായ സഹായ സഹകരണവും ലഭ്യമാക്കാനുമുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പ്രവാസി സമൂഹത്തിന് വേണ്ടി ഇന്‍കാസ് ഖത്തര്‍ നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചു. മാത്രവുമല്ല കേരളത്തിന്‍റെ ആഭ്യന്തര ഉല്പ്പാദനത്തില്‍ 30 ശതമാനത്തിലധികം പ്രവാസികളുടെ കൂടി സംഭാനയാണെന്നും എന്നിട്ടും പ്രവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രായോഗിക നടപടികള്‍ ഉണ്ടായിട്ടില്ലെന്നതും നിവേദനത്തില്‍ സൂചിപ്പിച്ചു.
ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ. വി ബോബന്‍, വി എസ് അബ്ദു റഹ്മാന്‍, ബഷീര്‍ തുവാരിക്കല്‍, ജയപാല്‍ തിരുവനന്തപുരം, ഹനീഫ് ചാവക്കാട്, പ്രേംജിത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചു. വിഷയത്തില്‍ ശക്തമായ ഇടപ്പെടല്‍ നത്തുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി.