Gulf
പുതിയ ഹെൽത്ത്കെയർ ബ്രാൻഡ്; വെൽകിൻസിന്റെ ആദ്യ മെഡിക്കൽ സെന്റർ ഒരുങ്ങുന്നു

ഖത്തർ : കഴിഞ്ഞ 23 വർഷത്തിലേറെയായി ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലക്ക് ചിരപരിചിതമായ ഡോ.സമീർ മൂപ്പന്റെ സ്വന്തം സംരംഭമാണ് “വെൽകിൻസ്”.
ദോഹ, 25 സെപ്‌തംബർ 2023: അൻപത് വർഷത്തിലധികമുള്ള പാരമ്പര്യത്തിന്റെയും ഇരുപത്തിമൂന്ന് വർഷത്തെ ഖത്തറിലെ പ്രവർത്തിപരിചയത്തിന്റെയും നിറവിൽ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലക്ക് ഏറെ പരിചിതമായ ഡോ.സമീർ മൂപ്പൻ, രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം ആരംഭിക്കുന്ന “വെൽക്കിൻസ്” എന്ന ഹെൽത്ത്കെയർ ബ്രാൻഡിന് തുടക്കമായി. വെൽകിൻസിന്റെ ആദ്യത്തെ മെഡിക്കൽ സെന്റർ ഖത്തറിലെ പൗരൻമാർക്കും താമസക്കാർക്കും സന്ദർശകർക്കുമായി സെപ്റ്റംബർ 27ന് രാവിലെ 10 മണിക്ക് സമർപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്രൗൺപ്ലാസയിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ വെൽക്കിൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സമീർ മൂപ്പൻ, കോ-ഫൗണ്ടറായ സെനിൽ ജാഫർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ നിഖിൽ ജോസഫ്, മെഡിക്കൽ ഡയറക്ടറായ ഡോ.ജേക്കബ് നീൽ എന്നിവർ സംബന്ധിച്ചു. വെൽക്കിന്സിന്റെ ആദ്യത്തെ മെഡിക്കൽ സെന്റർ ദോഹയിലെ റമദാ സിഗ്നലിൽ വെസ്റ്റിൻ ഹോട്ടലിന് എതിർവശത്ത് സൽവാ റോഡിലാണ് പ്രവർത്തിക്കുക. ജനറൽ മെഡിസിൻ, ഇന്റെർണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, ഡെർമറ്റോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൺസൾട്ടേഷനും ഒപ്പം റേഡിയോളജി, ലബോറട്ടറി, ഫാർമസി സേവനങ്ങളും ഇപ്പോൾ ലഭ്യമാകും. കാർഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്ററോളജി പോലുള്ള വിഭാഗങ്ങളിലെ സേവനം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
“ഞങ്ങളുടെ രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലം ഇന്ന് പ്രവർത്തികമായിരിക്കുകയാണ്. ഈ അവസരത്തിൽ ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാകാൻ ഞാൻ ഏവരെയും ക്ഷണിക്കുന്നു. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗികൾക്ക് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബന്ധരാണ്. ഒപ്പം ഖത്തറിലെ വിവിധ ഭാഗങ്ങളിൽ ഞങ്ങളുടെ ക്ലിനിക്കുകൾ തുടങ്ങാനുള്ള പദ്ധതികളും ഉണ്ട്. അതിനായി തിരഞ്ഞെടുത്തുവച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങളിലേക്ക് ഉടൻ പ്രവർത്തനം വിപുലീകരിക്കുകയും ചെയ്യും” ഡോ.സമീർ മൂപ്പൻ പറഞ്ഞു.
ഈ ഒരു ചടങ്ങിനോട് അനുബന്ധിച്ച് ഒരു പ്രിവിലേജ് കാർഡിനും ഞങ്ങൾ തുടക്കം കുറിക്കുകയാണ്. ഇതിലൂടെ 100 ഖത്തർ റിയാലിന് ഒരു വർഷത്തേക്ക് അൺലിമിറ്റഡായി ഞങ്ങളുടെ ഏത് വിഭാഗത്തിലെ ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാകും. കൂടാതെ ഫാർമസി ഒഴികെയുള്ള ഞങ്ങളുടെ മുഴുവൻ സേവനങ്ങൾക്കും 30% ഡിസ്‌കൗണ്ടും ലഭിക്കും. പൊതുജനങ്ങൾക്ക് 31 ഒക്ടോബർ, 2023 വരെ പ്രിവിലേജ് കാർഡ് വാങ്ങിക്കാനുള്ള അവസരവും ലഭിക്കുമെന്നും ഡോ.സമീർ കൂട്ടിച്ചേർത്തു.
“സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും വളരെ എളുപ്പത്തിൽ മികച്ച സേവനം ലഭ്യമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഞങ്ങളുടെ പ്രവർത്തനം. വെൽകിൻസിന്റെ ഡിജിറ്റൽ ഹെൽത്ത് ലോക്കറിലൂടെ ആളുകൾക്ക് ലോകത്തിൽ എവിടെനിന്നും തങ്ങളുടെ പ്രെസ്‌ക്രിപ്‌ഷനുകൾ, ടെസ്റ്റ് റിസൾട്ടുകൾ, അപ്പോയ്ന്റ്മെന്റുകളുടെ വിവരങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ വാട്‍സ്ആപ്പിലൂടെയും ഞങ്ങളുടെ വെബ്സൈറ്റിലൂടെയും ലഭ്യമാകും. ഒപ്പം പേപ്പറിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ഒരു ക്ലിനിക്ക് അന്തരീക്ഷമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. വിസിറ്റിങ് കാർഡുകൾ, ലെറ്റർഹെഡ് തുടങ്ങിയ സേവനങ്ങൾക്കായി 100% ഖത്തറിൽ വെച്ച് റീസൈക്കിൾ ചെയ്‌ത പേപ്പറുകളാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്ന് നിഖിൽ ജോസഫ് പറഞ്ഞു.