Crime
പാലക്കാട് മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി സ്ഥലമുടമ

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നല്‍കിയിരുന്നു. പന്നിക്കു വച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നല്‍കി. അതേസമയം, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
യുവാക്കള്‍ പാടത്തേക്ക് ഓടിയത് തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നാണ്. 4 പേര്‍ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസി ടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. മൃതദേഹങ്ങൾ ഇന്ന് കാലത്ത് പുറത്തെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു