Connect with us

Crime

കരുവന്നൂർ  തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റു ചെയ്തു. കേസില്‍ ഇഡി ഇന്ന് നടത്തുന്ന രണ്ടാമത്തെ അറസ്റ്റ്

Published

on

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റു ചെയ്തു. കേസില്‍ ഇഡി ഇന്ന് നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ഇന്ന് ഉച്ചയ്‌ക്ക് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്.

തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പുതിയ അറസ്റ്റ്. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്‌ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍.

നേരത്തെ മര്‍ദ്ദിച്ച് വ്യാജ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. ഇതില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇയ്യാളെ വീണ്ടും കസ്റ്റഡിയില്‍്് എടുത്തു അറസ്റ്റ് രേഖപ്പെടുത്തിയത്.

Continue Reading