NATIONAL
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 7-ാം സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 7-ാം സ്വർണം. 50 മീറ്റർ റെഫിൾ പൊസിഷൻ 3 വിഭാഗത്തിൽ പുരുഷ ടീമാണ് സ്വർണം കരസ്തമാക്കിയത്.
ഐശ്വര്യ പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങുന്ന ടീമാണ് സ്വർണ നേട്ടത്തിലേക്കെത്തിയത്.
ലോക റെക്കോഡോടെയാണ് ഇന്ത്യയുടെ ഏഴാം സ്വർണം. 10 മീറ്റർ എയർ പിസ്റ്റിൾ ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ വെള്ളി നേടിയിരുന്നു. ഇതോടെ ഷൂട്ടിങ്ങിൽ ഇന്ത‍്യയ്ക്ക് ആകെ 15 മെഡലുകളായി”