Connect with us

KERALA

ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി.പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി

Published

on

ഇടുക്കി: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്‍തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി നേരിട്ടെത്തിയാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ഷാള്‍ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികന്‍ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ ബിജെപി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപിഎന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.”

Continue Reading