Connect with us

Crime

ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍.മുറിയെടുത്തിരുന്നത് കോടിയേരിയുടെ ഭാര്യാസഹോദരന്റെ പേരിൽ

Published

on

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍. പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്റെ പേരിലാണ് മുറിയെടുത്തിരുന്നത്. വൈകിട്ട് ഏഴോടെ രഹസ്യവിവരത്തെത്തുടര്‍ന്നെത്തിയ പോലീസ് ക്ലബില്‍ നടത്തിയ പരിശോധനയില്‍ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കോടിയേരിയുടെ ഭാര്യാസഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുമായ എസ്.ആര്‍.വിനയകുമാറിന്റെ പേരിലാണ് ചീട്ടുകളി സംഘം ക്ലബില്‍ മുറിയെടുത്തതെന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു. ഈ മുറിയിലിരുന്നായിരുന്നു ചീട്ടുകളി.
അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Continue Reading