Entertainment
ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ നാളെ

ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ആറാം തിയ്യതി ‘ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആസ്പെയർ ലേഡീസ് സ്പോർട്സ് ഹാളിൽ വൈകിട്ട് ഏഴ് മണിക്കാണ് പരിപാടി. ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ വിത്ത് റിതുരാജ് ആന്റ് ബെന്നറ്റ് ആന്റ് ദി ബാന്റിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരിക്കും.
മൂന്നു മണിക്കൂർ നീളുന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി മുഴുവൻ സംഗീത പ്രേമികൾക്കും ആസ്വദിക്കാനാവും. ടിക്കറ്റകൾ ക്യു ടിക്കറ്റ്സിലും ഹെന്നീസ് ഫ്രൈഡ് ചിക്കൻ, റൊട്ടാന റസ്റ്റോറന്റ് ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.
വാർത്താ സമ്മേളനത്തിൽ അജ്പാക് ചീഫ് പാട്രൺ മുഹമ്മദ് ഷാനവാസ്, ജനറൽ സെക്രട്ടറി പ്രേമ ശരത്, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ഷൈജു ധമനി, സ്കോഡ കാർസ് മാർക്കറ്റിംഗ് മാനേജർ മൊല്ലെസ് മഹ്മൂദി, ഫാൽക്കൺ എയർ കണ്ടീഷണർ ചെയർമാൻ അബ്ദുൽ റഊഫ്, ടീ ടൈം പ്രതിനിധി ജംഷീര്‍ എന്നിവർ പങ്കെടുത്തു.