Connect with us

Crime

മാസപ്പടി വിവാദത്തിൽ പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

Published

on

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ. ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. നേരിട്ടെത്തിയാണ് കുഴൽ നാടൻ പരാതി നൽകിയത്.

ഇനി രണ്ടാംഘട്ട നിയമ പോരാട്ടമാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. പി വി എന്നാൽ പിണറായി വിജയൻ തന്നെയാണ്. വെറുതെ പുകമറ സൃഷ്ടിക്കാനല്ല ആരോപണം ഉന്നയിച്ചതെന്നും കൃത്യമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.സി എം ആർ എലിൽ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ടായിരുന്ന ചുരുക്കപ്പേരാണ് ‘പി വി’. ആ പി വി താനല്ലെന്നും ഈ നാട്ടിൽ എത്രയോ പി വിമാരുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മാത്രമല്ല മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.

Continue Reading