Crime
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. ഇ ഡി ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞു.

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ 24 മണിക്കൂർ നീണ്ട എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് കാലത്ത് 10 മണിയോടെ അവസാനിച്ചു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടേയും സി ആർ പി എഫിന്റേയും വാഹനം കേരള പൊലീസ് തടഞ്ഞു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്ന് എ സി പി പറഞ്ഞു. തുടർന്ന് വാഹനം വിട്ടയക്കുകയായിരുന്നു.
ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ മുറിയിൽ നിന്ന് കിട്ടിയതാണെന്ന് ഉദ്യോഗസ്ഥർ കളളം പറയുകയായിരുന്നുവെന്ന് ബിനീഷിന്റെ ഭാര്യ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കാർഡ് കണ്ടപ്പോൾ ആ സമയം എന്തുകൊണ്ട് വിളിച്ചില്ല. എന്റെ ഫോൺ പിടിച്ചെടുത്തു. അറസ്റ്ര് ചെയ്യുമെന്ന് ഉൾപ്പടെ ഭീഷണിപ്പെടുത്തി. മാനസികമായി തകർക്കാൻ നോക്കി. മോളെ ജയിലിലേക്ക് കൊണ്ടുപോയാലും ഒപ്പിടില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും ഭാര്യാ മാതാവ് പറഞ്ഞു.