Uncategorized
ശിവശങ്കറിന്റെ കസ്റ്റഡി ആറ് ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്‌റ്റഡി നീട്ടിയത്. ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലയളവിൽ തനിക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
സർക്കാർ പദ്ധതികളുടെ വിവരങ്ങൾ സ്വപ്‌നയ്‌ക്ക് നൽകിയതായി ശിവശങ്കർ സമ്മതിച്ചെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ, കെ ഫോൺ പദ്ധതി തുടങ്ങിയവയുടെ വിവരങ്ങളാണ് കൈമാറിയത്. വാട്‌സാപ്പ് ചാറ്റിലൂടെയായിരുന്നു കൈമാറ്റമെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി .