Uncategorized
പ്രാർത്ഥനക്ക് എത്തിയ വീട്ടിലെ 21 കാരിയെയും കൊണ്ട് ഒളിച്ചോടിയ 58 കാരനായ പാസ്റ്റർ പിടിയിൽ

കോട്ടയം : പ്രാര്‍ത്ഥനയ്‌ക്കെത്തി 21 വയസ്സുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായപാസ്റ്റര്‍ അറസ്റ്റിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം സി ലൂക്കോസിനെ ആണ് കറുകച്ചാല്‍ പൊലീസ് പൊന്‍കുന്നത്തു നിന്നും അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസമാണ് ലൂക്കോസ് മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി നാടുവിട്ടത്. ആറുമാസം മുമ്പാണ് പാസ്റ്റര്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയത്. തുടര്‍ന്ന് ഫോണ്‍വിളികള്‍ പതിവായി. ഇതോടെ ഇരുവരും പ്രണയത്തിലായി.
വീട്ടില്‍ വിവാഹ ആലോചനകള്‍ വന്നതോടെ നാടുവിടാമെന്ന് യുവതി പാസ്റ്ററോട് ആവശ്യപ്പെട്ടു. വീട്ടില്‍ കത്ത് എഴുതിവെച്ച ശേഷം യുവതിയും പാസ്റ്ററും നാടുവിട്ടു. കഴിഞ്ഞ 27 ന് മുണ്ടക്കയത്തെത്തിയ ഇരുവരും മൊബൈല്‍ ഫോണുകള്‍ വിറ്റശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു.
കമ്പത്ത് എത്തിയശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്പം, തേനി എന്നിവിടങ്ങളിലെ ലോഡ്ജുകളിലാണ് ഇവര്‍ കഴിഞ്ഞത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്റ്ററുമായുള്ള യുവതിയുടെ ബന്ധം അറിയാൻ കഴിഞ്ഞത്.