Connect with us

Crime

തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി

Published

on

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ നേരിട്ട്‌ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം എന്നാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസിലാണ് കോടതി നടപടി. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം.

Continue Reading