Crime
പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ കുപ്രസിദ്ധ ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു.

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ കുപ്രസിദ്ധ ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് മരണം. 41 കാരനായ ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പടാന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.
സിയാല്‍കോട്ടില്‍ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പിലാക്കാന്‍ നാല് ജെയ്ഷെ ഇഎം ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ലത്തീഫായിരുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരമുള്ള കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയും ചെയ്തയാളാണ് ലത്തീഫ്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി 1994 നവംബറില്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലത്തീഫ്, പിന്നീട് വിചാരണയ്ക്ക് വിധേയനാകുകയും ഒടുവില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് 16 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2010ലാണ് ലത്തീഫിനെ പാക്കിസ്ഥാനിലേക്ക് വാഗാ വഴി നാടുകടത്തിയത്. പിന്നീട് 1994 നവംബര്‍ 12-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു.
2010-ല്‍ മോചിതനായ ശേഷം ലത്തീഫ് പാകിസ്ഥാനിലെ ജിഹാദി ഗ്രൂപ്പില്‍ തിരിച്ചെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ലത്തീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പത്താന്‍കോട്ട് ആക്രമണം
2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ടിലെ വ്യോമസേനാ താവളം ആയുധധാരികളായ ഭീകരര്‍ ആക്രമിച്ചത്. നാല് ദിവസത്തോളം നീണ്ടുനിന്ന വെടിവയ്പില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും മറ്റൊരാളും കൊല്ലപ്പെട്ടു. കൂടാതെ ഏറ്റുമുട്ടലില്‍ നാല് അക്രമികളും കൊല്ലപ്പെട്ടു. ജനുവരി മൂന്നിന് ഐഇഡി സ്‌ഫോടനത്തെത്തുടര്‍ന്ന് എയര്‍ബേസിലെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
അന്വേഷണത്തില്‍ ആക്രമണത്തിന് പിന്നിലെ ഭീകരര്‍, ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയില്‍പ്പെട്ടവരാണെന്ന് കണ്ടെത്തി. പിന്നീട് മാര്‍ച്ചില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു.”