Crime
ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് നെതന്യാഹു;

ടെല്‍ അവീവ്: ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിലെ ഓരോരുത്തരും ‘മരിച്ച മനുഷ്യര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിലെ ഓരോരുത്തരെയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.ഇസ്രയേല്‍ – ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ആദ്യമായാണെന്ന് നെ തന്യാ ഹു ഇത്തരത്തിൽ വെളിപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു പറഞ്ഞു. ലോകം ഐ.എസിനെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും, നെതന്യാഹു പറഞ്ഞു. ശത്രുവിനെ നേരിടാന്‍ ഭരണ – പ്രതിപക്ഷം ഒന്നിച്ച് അടിയന്തര ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
അതിനിടെ, ഹമാസിന്റെ അക്രമത്തില്‍ ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഇസ്രയേല്‍ സന്ദര്‍ശിക്കാനെത്തിയ യു.കെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവര്‍ലി പറഞ്ഞു. സന്ദര്‍ശനത്തിനിടെ റോക്കറ്റ് അക്രമത്തിന് മുന്നോടിയായുള്ള അപായ സൈറണ്‍ മുഴങ്ങിയതോടെ അദ്ദേഹം സമീപത്തെ കെട്ടിടത്തില്‍ അഭയം തേടാന്‍ നിര്‍ബന്ധിതനായി.ഇസ്രയേലിലെ ജനങ്ങള്‍ ഓരോ ദിവസവും അഭിമുഖീകരിക്കുന്നതെന്തെന്ന് തിരിച്ചറിയാനായെന്ന് ഇതിനുപിന്നാലെ അദ്ദേഹം പറഞ്ഞു. അതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ന് കണ്ടത്. ഹമാസ് റോക്കറ്റുകളുടെ ഭീഷണി ഓരോ ഇസ്രയേലി പൗരന്റെയും മേലുണ്ട്. അതിനാലാണ് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്, ജയിംസ് ക്ലെവര്‍ലി എക്‌സില്‍ കുറിച്ചു.
അതിനിടെയും ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗാസയില്‍നിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേലിന്റെ തെക്കുള്ള നഗരമായ ആഷ്‌കലോണിലെ കുട്ടികളുടെ ആശുപത്രിയില്‍ പതിച്ചു. ആളപായമില്ലെന്ന് ആശുപത്രിവക്താവ് അറിയിച്ചു. അതിനിടെ, ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈലയച്ചു.