Connect with us

Crime

വയനാട്ടിൽ “പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകള്‍. ഒന്നരമണിക്കൂറോളം റിസോര്‍ട്ടില്‍ സംഘം തങ്ങി

Published

on

വയനാട്: വയനാട്ടില്‍ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകള്‍ക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചും ഡ്രോണ്‍ ഉപയോഗിച്ചും വനമേഖലയില്‍ നിരീക്ഷണം തുടരുന്നതിനിടയില്‍ ആണ് അഞ്ചംഗ സംഘം മക്കിമലയില്‍ എത്തിയത്. 

നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് മക്കിമല. തണ്ടര്‍ബോള്‍ട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചില്‍ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം.

കഴിഞ്ഞദിവസം എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മക്കിമലയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘം എത്തിയത്. ഒന്നരമണിക്കൂറോളം റിസോര്‍ട്ടില്‍ സംഘം ഉണ്ടായിരുന്നു. ഇവിടുത്തെ ജീവനക്കാരന്റെ ഫോണ്‍ വാങ്ങിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താക്കുറിപ്പ് അയച്ചു നല്‍കിയത്.

കമ്പമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വാര്‍ത്താക്കുറിപ്പ് ആണ് അയച്ചത്. അരിയും മറ്റു സാധനങ്ങളും വാങ്ങിയ മാവോയിസ്റ്റ് സംഘം തോട്ടത്തിലൂടെ പോവുകയായിരുന്നു എന്നാണ് ജീവനക്കാരന്‍ വെളിപ്പെടുത്തിയത്.

Continue Reading