NATIONAL
ഡേറ്റിംങ് ആപ്പുകളിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ. ചേർന്നത് 845 ജി ബി ഡേറ്റ

ഡേറ്റിംങ് ആപ്പുകളിലെ വിവരങ്ങൾ ചോർത്തി ഹാക്കർമാർ. ചേർന്നത് 845 ജി ബി ഡേറ്റ
ഡൽഹി: പ്രശസ്ത ഡേറ്റിങ് ആപ്പുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ത്രീസംസ്, ഗേ ഡാഡ്ബിയര്‍, എക്‌സ്പല്‍, ബിബിഡബ്ലു ഡേറ്റിങ്, കൗഗാറി,കാഷ്വുലാക്‌സ്,ഷുഗര്‍ഡി, ജി ഹണ്ട്, ഹെര്‍പസ് തുടങ്ങിയ ആപ്പുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. 845 ജിബിയിലധികം വരുന്ന ഡേറ്റയാണ് ചോര്‍ന്നു പോയത്.
പ്രമുഖമായ ഡേറ്റിങ് ആപ്പുകളാണ് ഇവയില്‍ പലതും. ചോര്‍ന്ന ഡേറ്റയില്‍ അംഗങ്ങളുടെ വ്യക്തിവിവരം, 2.5 മില്യണ്‍ രേഖകള്‍, സ്വകാര്യ ഫോട്ടോകള്‍, ചാറ്റുകള്‍ എന്നിവയുമുണ്ട്. സുരക്ഷാ ഗവേഷകരായ നോം റോട്ടേം, റാന്‍ ലോകാര്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ മെയ് മുതല്‍ ഈ ആപ്പുകളിലെ വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തിയത്.
ചോര്‍ന്ന വിവരങ്ങള്‍ ഈ സൈറ്റുകളില്‍ അംഗങ്ങളായവരുടെ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. പലരും നടത്തിയ ചാറ്റ്, ഓഡിയോ സന്ദേശങ്ങള്‍, സ്വകാര്യ ഫോട്ടോകള്‍ എന്നിവയാണ് ചോര്‍ന്നതില്‍ ഉള്ളത്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍, ജന്മദിനം, ഇ-മെയില്‍ അടക്കമുള്ളയും ഉണ്ട്.
ചോര്‍ന്ന സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ കുടുക്കുമോയെന്ന ഭയവും നിലവിലുണ്ട്. ഒരു ആപ്പില്‍ കൊടുക്കുന്ന വിവരങ്ങള്‍ ഉള്ളിലുള്ളവരല്ലാതെ മറ്റാരും അറിയില്ലെന്ന സാധാരണ ഉപഭോക്താവിന്റെ വിശ്വാസമാണ് ഇതോടെ തകരുന്നത്. പുറത്തുവന്ന വിവരങ്ങളൊക്കെ ചോര്‍ത്തിയത് ഒരേ ആളുകളാണെന്നാണ് ഇതു കണ്ടുപിടിച്ച ഗവേഷകരും പറയുന്നത്.
അതേസമയം ഹാക്കര്‍മാര്‍ ഈ രേഖകള്‍ വച്ച് ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ പണം കവരുകയോ ചെയ്തതായി ഇതുവരെ വിവരങ്ങളില്ല. ഈ ഡേറ്റിങ് ആപ്പുകളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല