Connect with us

Life

സ്വവര്‍ഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിര്‍ണായകമായ പരാമര്‍ശങ്ങൾ കണ്ടെത്തി കോടതി

Published

on

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത തേടിയുള്ള വിധി പ്രസ്താവത്തിനിടെ സ്വവര്‍ഗ പങ്കാളികളുടെ ദത്തെടുക്കലിനെപ്പറ്റി നിര്‍ണായകമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.

ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക് മാത്രമേ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ എന്ന് നിയമത്തിന് അനുമാനിക്കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് വിവേചനത്തിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 

ദത്തെടുക്കലിനുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (സിഎആര്‍എ) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, ജുവനൈല്‍ ജസ്റ്റിസ് നിയമം അവിവാഹിതരായ ദമ്പതികളെ ദത്തെടുക്കുന്നതില്‍ നിന്ന് തടയുന്നില്ലെന്നും, അങ്ങനെ ചെയ്യുന്നത് കുട്ടിയുടെ താല്‍പ്പര്യത്തിനാണെന്നും യൂണിയന്‍ ഓഫ് ഇന്ത്യയും തെളിയിച്ചിട്ടില്ല.

അതിനാല്‍ അവിവാഹിതരായ ദമ്പതികളെ ദത്തെടുക്കുന്നത് തടയാന്‍ സിഎആര്‍എക്ക് ഇനി മുതല്‍ അധികാരമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. 

അവിവാഹിതരായ ദമ്പതികള്‍ മാത്രമാണ് അവരുടെ ബന്ധത്തെക്കുറിച്ച് ഗൗരവമായി കാണുന്നു എന്ന് കരുതാനാവില്ല. വിവാഹിതരായ ഭിന്നലിംഗ ദമ്പതികള്‍ക്ക് മാത്രമേ ഒരു കുട്ടിക്ക് സ്ഥിരത നല്‍കാന്‍ കഴിയൂ എന്ന് തെളിയിക്കാന്‍ രേഖകളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading