Gulf
ഖത്തർ ഐകെസാഖ് നടത്തുന്ന അഖില കേരള വടം വലി മാമാങ്കം 27 ന് ഉംസലാല്‍ അലിയില്‍ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തില്‍

ഖത്തർ : ഖത്തറിലെ ഇടുക്കി കോട്ടയം നിവാസികളുടെ സമൂഹിക സേവന സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ ഐകെസാഖ് നടത്തുന്ന അഖില കേരള വടം വലി മാമാങ്കം
പരിപാടി ഈ വരുന്ന ഇരുപത്തി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ഉംസലാല്‍ അലിയില്‍ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും ഉള്ള വിവിധ ടീമുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍, ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ശ്രീ സന്ദീപ് കുമാര്‍, പ്രശസ്ത ചലച്ചിത്ര താരം ശ്രീ ഹരി പ്രശാന്ത് വര്‍മ്മ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.
വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന പരിപാടിയിലേക്ക് ഖത്തറിൽ ഉള്ള എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.