Connect with us

Crime

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന സി.പി.എം ആവശ്യത്തോട് ഇന്ന് വാർത്താ സമ്മേളനത്തിൽ  മാത്യു കുഴൽ നാടൻ പ്രതികരിക്കും

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന സി.പി.എം ആവശ്യത്തോട് ഇന്ന് പ്രതികരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ന് 12 മണിക്കാണ് കുഴൽ നാടന്റെ വാർത്താ സമ്മേളനം .തന്റെ വിശദീകരണം കേട്ട ശേഷം താൻ മാപ്പ് പറയണമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മാത്യു കുഴൽ നാടൻ.

ജി.എസ്.ടി വിവാദത്തിന്റെ പേരിൽ മാസപ്പടി അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനി സി.എം.ആറിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ്ക്ക് ഐ.ജി.എസ്.ടി അടച്ചുവെന്ന് വ്യക്തമായതോടെയാണ് മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന ആവശ്യം സി.പി.എം ഉയർത്തിയത്.

Continue Reading