Connect with us

Crime

അഭയാർഥി ക്യാമ്പിനുനേർക്ക് വീണ്ടും ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

Published

on

ഗസ്സ സിറ്റി: അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ .വീണ്ടും ആക്രമണം നടത്തി. ജബലിയ ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി നടത്തുന്ന മൂന്ന് സ്കൂളുകളും ജനസാന്ദ്രതയുള്ള ജബലിയ ക്യാമ്പിലാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും രൂക്ഷമായ ക്ഷാമമാണ് അനുഭവിക്കുന്നതെന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു.

നേരത്തെയും ഈ ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ 9ന് ക്യാമ്പിലെ മാർക്കറ്റിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

Continue Reading