Connect with us

Crime

രണ്ടു ബന്ദികള കൂടി മോചിപ്പിച്ച് ഹമാസ്.

Published

on

ഗാസ: ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ രണ്ടു ബന്ദികള കൂടി മോചിപ്പിച്ച് ഹമാസ്. വയോധികരായ രണ്ട് ഇസ്രയേലി സ്ത്രീകളെയാണ് ഹമാസ് വിട്ടയച്ചത്. നൂറിത് കൂപ്പർ (79), യോചേവദ് ലിഫ്ഷിറ്റ്സ് (85) എന്നിവരെയാണ് മോചിപ്പിച്ചത്. ഇരുവരെയും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ മാനുഷിക പരിഗണനവച്ചാണ് മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു.

അതേസമയം, മോചിപ്പിച്ച രണ്ട് സ്ത്രീകളുടെയും ഭർത്താക്കൻമാർ ബന്ദികളായി തുടരുകയാണ്. ആകെ 22 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് രണ്ടുപേരെക്കൂടി മോചിപ്പിക്കാൻ ഹമാസ് തയാറായത്. ബന്ദികളെ മോചിപ്പിക്കാനായി നടത്തിയ ശ്രമങ്ങൾക്ക് ഈജിപ്തിനും, അവരെ തിരിച്ച് ഇസ്രയേലിൽ എത്തിക്കാൻ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രയേൽ നന്ദി അറിയിച്ചു.”

Continue Reading