KERALA
തൃശൂരിൽ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി

തൃശൂർ: തൃശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. കൽപറമ്പ് സ്വദേശിനി ഐശ്വര്യക്കാണ് (36) മിന്നലേറ്റത്. വീടിന്‍റെ ഭിത്തിയിൽ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുമ്പോഴാണ് സംഭവം.
അമ്മയും ആറുമാസമായ കുഞ്ഞും തെറിച്ചുവീണു. യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് പരുക്കില്ല. ഐശ്വര്യയെ ഇരിങ്ങാലിക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.”