Crime
പൊലിസിന്റെ ഐ.ഡി ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു

കൊച്ചി:കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളീയ പൊതുസമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം ഏതാണെന്ന് ചോദിച്ചാൽ നടൻ വിനായകൻ എന്നാകും ഉത്തരം. വിനായകനും കേരള പൊലീസും തമ്മിലുള്ള തർക്കത്തിന്റെയും, തുടർന്ന് നടനെ അറസ്‌റ്റ് ചെയ‌്തതുമെല്ലാം വലിയ ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. വിനായകനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാദ്ധ്യമങ്ങളിലടക്കം വിവിധ ചേരികളും രൂപപ്പെട്ടുകഴിഞ്ഞു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
കണ്ണൂർ ചൊക്ലിയിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായ വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-‘
‘പാനൂർ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആർക്കുമറിയില്ല…ഈ oct 10 ന് അയാൾ പൊലിസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പൊലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്..പൊലീസ് കേസ്സുമെടുത്തു…പൊലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു…അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല…മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി…പ്രശ്നം സർക്കാറും പൊലീസ് നയവുമാണ്…എന്ന് നാടകക്കാരനായ സിനാമാനടൻ..ഹരീഷ് പേരടി …ജാഗ്രതൈ”.ഹെൽമറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് തിരിച്ച് ചോദിച്ചതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ചൊക്ലി സ്വദേശി സനൂപിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചൊക്ലി എസ്ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ചൊക്ലി സ്വദേശി സനൂപുമായാണ് തര്‍ക്കമുണ്ടായത്. എന്നാൽ പിഴയിട്ടതിൽ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നായിരുന്നു പൊലീസിന്‍റെ വാദം. സനൂപിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആറ് വർഷം മുമ്പ് പൊലീസുകാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു”