Connect with us

Crime

അമേരിക്കയിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്ക്

Published

on

വാഷിങ്ടണ്‍: അമേരിക്കയില്‍ മെയ്നിലെ ലെവിന്‍സ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അക്രമിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതര്‍ സംഭവത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2022 മെയ് മാസത്തില്‍ ടെക്സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന നടുക്കുന്ന സംഭവമാണിത്.”

Continue Reading