KERALA
ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സമസ്തയെ ക്ഷണിക്കാത്തതില്‍ അപാകമില്ല

കോഴിക്കോട്: മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സമസ്തയെ ക്ഷണിക്കാത്തതില്‍ അപാകമില്ലെന്ന് എംകെ മുനീർ പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും അന്തര്‍ദേശീയ വിഷയങ്ങളില്‍ പലപ്പോഴും വലിയ സാന്നിധ്യമായി മാറിയിട്ടുള്ള വലിയ പ്രസ്ഥാനം എന്ന നിലയ്ക്കും ഇങ്ങനെ ഒരു മനുഷ്യാവകാശ റാലി നടത്തുക എന്നത് മുസ്ലീംലീഗിന്റെ ഉത്തരവാദിത്തമാണെന്നും അതിനപ്പുറം മറ്റൊന്നും ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും മുനീര്‍ കൂട്ടിച്ചേർത്തു.
ലീഗ് സംഘടിപ്പിക്കുന്ന റാലി തിരഞ്ഞെടുപ്പ് പരിപാടി അല്ല. ഓരോത്തതരും സ്വന്തം നിലയില്‍ പ്രതിഷേധിക്കണം. ഇതില്‍ ആരെ വിളിക്കണം എന്നതല്ല പ്രധാനം, ലീഗ് എന്ത് നിലപാട് എടുക്കുന്നു എന്നതാണെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.പരിപാടിയുടെ മുഖ്യാതിഥിയായി ശശി തരൂരിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയ്ക്കല്ല. അദ്ദേഹം ഒരു ഇന്റര്‍ നാഷണല്‍ ഫിഗര്‍ ആണ്. ഐക്യരാഷ്ട്ര സഭയില്‍ ഏറെക്കാലം ഉണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ പലസ്തീന്റെ കാര്യത്തില്‍ അന്ന് ഇന്ത്യയുടെ നിലപാട് എന്തെന്ന് കൃത്യമായി അറിയാവുന്ന ആളെന്ന നിലയിലും ഇത്തരം വിഷയങ്ങള്‍ വളരെ ആഴത്തില്‍ സംസാരിക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചത്. തരൂര്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണെന്നും മുനീര്‍ പറഞ്ഞു.