KERALA
മുൻ കോൺഗ്രസ് നേതാവ് പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

മുൻ കോൺഗ്രസ് നേതാവ് പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായി
നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ പ്രവർത്തന കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം. നവംബർ 14നാണ് അനന്തഗോപന്റെ കാലാവധി അവസാനിക്കുന്നത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പ്രശാന്ത് നിലവിലെ ഭക്ഷ്യമന്ത്രി ജി ആർ അനിലിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. ഡിസിസി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പ്രശാന്തിനെ പാർട്ടി പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം സിപിഎമ്മിൽ ചേരുന്നത്. എ വിജയരാഘവൻ സിപിഎം ആക്ടിംഗ് സെക്രട്ടറിയായിരിക്കെ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പിഎസ് പ്രശാന്ത് പാർട്ടിയിൽ ചേർന്നത്.നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പാലോട് രവിയെ ഡിസിസി അദ്ധ്യക്ഷനാക്കിയതിനെ തുടർന്നാണ് പ്രശാന്ത് പാർട്ടിയിൽ കലാപത്തിരി കൊളുത്തിയത്.