Connect with us

Crime

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി.

Published

on

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേല്‍ ടാങ്കുകള്‍ ഇന്നും ഗാസ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ഇന്നും ഗാസയില്‍ കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. യുദ്ധത്തില്‍ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോന്‍ അതിര്‍ത്തിയിലും ആക്രമണം തുടരുകയാണ്.
സിറിയയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അതിനിടെ, പഞ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതായി അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ശിറിയ വ്യക്തമാക്കിയിട്ടില്ല. ഹമാസ് പ്രതിനിധികള്‍ മോസ്‌കോയിലെത്തിയതായി റഷ്യ സ്ഥിരീകരിച്ചു. ഇന്ന് സമാധാനത്തിനായുള്ള നര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യുടെ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇസ്രയേല്‍ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.”

Continue Reading