Crime
പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു. ‘

കൊൽക്കത്ത: പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു. ‘റേഷൻ അഴിമതി’യുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംസ്ഥാനത്തെ മുൻ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതിപ്രിയ മല്ലിക്ക്. ഇരുപത് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് പുലർച്ചെയോടെയാണ് അറസ്റ്റ് ചെയ്തത്.
താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സാൾട്ട് ലേകമല്ലിക്ക് ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ വിതരണത്തിൽ അഴിമതി നടത്തിയെന്നാണ് കേസ്. മല്ലിക്കിന്റെയും കൂട്ടാളികളുടെയും ഉൾപ്പടെ എട്ട് വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ബാകിബുർ റഹ്മാനുമായുള്ള മല്ലിക്കിന്റെ ബന്ധത്തെക്കുറിച്ച് ഇഡി അന്വേഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.