Crime
കളമശേരി സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍്് പരിശോധിക്കും

കൊച്ചി: കളമശേരി സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. എടിഎസ്, ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ഡി.ജി.പി. അടക്കം ക്യാമ്പ് ചെയ്ത് മേല്‍ന്നോട്ടം വഹിക്കുന്നുണ്ട്. നല്ല നിലയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ ചികിത്സയില്‍ ഡോക്ടര്‍മാരും ആശുപത്രിസംവിധാനങ്ങളും അര്‍പ്പണബോധത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ചികിത്സയിലുള്ളവരെ നല്ല രീതിയില്‍ പരിചരിക്കുന്നുണ്ട്. ചികിത്സാരംഗത്ത് നല്ലനിലയ്ക്കുള്ള സമീപനമാണുള്ളതെന്നും ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് യഹോവസാക്ഷികളുടെ എല്ലാപരിപാടികളിലും ഒരോ ദിവസവും ബോധവത്കരണം നടത്താറുണ്ട്. അങ്ങനെ ഒരു ബോധം ഉള്ളതുകൊണ്ടാണ് തീപ്പിടിത്തത്തെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടുള്ള അപകടം ഉണ്ടാവാതിരുന്നത്. ഗുരുതര നിലയിലുള്ളവര്‍ ചികിത്സയിലുണ്ട്. ഡോക്ടര്‍മാര്‍ നല്ല പ്രതീക്ഷയിലാണെന്നും അദ്ദേഹം അറിയിച്ചു.