Connect with us

Gulf

ഇന്ദിരാ ഗാന്ധി : അഖണ്ഡ ഭാരതത്തിന്‍റെ ‘കാവലാൾ’

Published

on

ഖത്തർ : അഖണ്ഡ ഭാരതത്തിന്റെ നില നിൽപ്പിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഇന്ത്യ കണ്ട ധീരയായ ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ. ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തി ഒമ്പതാമത് രക്ത സാക്ഷിത്വ ദിനത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വം സ്വന്തം ജീവിതത്തിലൂടെ പകർന്ന് തന്ന ഇന്ദിരാജിയോട് ഓരോ ഇന്ത്യക്കാരനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവരെ കുറിച്ചുള്ള ഓര്‍മ്മകളും അനുസ്മരണവും മതേതര ഇന്ത്യയെ ശക്തിപ്പെടുത്തുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
.
തുമാമ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിലെ ഇൻകാസ് ഓഫീസിൽ ചേർന്ന അനുസ്മരണ ചടങ്ങിൽ ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ മുഖ്യ പ്രഭാഷണം നടത്തി. മതേതര-ജനാധിപത്യ ഇന്ത്യയുടെ കാവലാളായിരുന്നു ഇന്ധിരാ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാജിയുടെ ഛായ ചിത്രത്തിൽ സെൻട്രൽ കമ്മിറ്റി നേതാക്കളും ജില്ലാ കമ്മിറ്റി ഭാരാവാഹികളും പുഷ്പ്പാർച്ചന നടത്തി.

ഐസിബിഎഫ് ജനറൽ സെക്രട്ടറിയും ലോക കേരളാ സഭാ അംഗവുമായ കെ വി ബോബൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ആന്‍റണി ജോണ്‍.. സർജിത് കൂട്ടംപറമ്പത്, അഹദ് മുബാറക്, പ്രേംജിത്, ഷിജു കുര്യാക്കോസ്, ഷാജഹാന്‍ കൊല്ലം, അബ്ദു റഊഫ്, ഹനീഫ് ചാവക്കാട്, ഷഫാഫ് ഹാപ്പ, അശ്റഫ് നന്നം മുക്ക്,ഉല്ലാസ് വേലു തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദി പറഞ്ഞു.

Continue Reading