KERALA
മുഖ്യമന്ത്രിയായാലും ഗവര്‍ണറായാലും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുത്

.
തിരുവനന്തപുരം: ഗവര്‍ണറിലൂടെ അമിതാധികാരം സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ബിജെപി ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍-മുഖ്യമന്ത്രി പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
എത്രയോ വര്‍ഷമായി ഉണ്ടാക്കിവച്ച ലോകായുക്ത ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നു, ആ ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയായാലും ഗവര്‍ണറായാലും ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യറാകണം. കേന്ദ്രസര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു.
സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടെന്നും അത് പരിഹരിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
കേരളവര്‍മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.നാലോ അഞ്ചോ തവണ റീകൗണ്ടിങ് നടത്തിയെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.