Connect with us

Life

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം.എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധി

Published

on

ഡൽഹി; ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു.ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ കാറുകൾക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ വായു മലിനീകരണം രൂക്ഷമാണ്.

ഡൽഹി ഐ.ടി.ഒ വായു ഗുണനിലവാര സൂചിക ഗുരുതര അവസ്ഥയായ 428 രേഖപ്പെടുത്തി. ആനന്ദ് വിഹാർ, ചാണക്യപുരി, കോണോട്ട് പ്ലേസ്,ദ്വാരക സെക്ടർ തുടങ്ങിയ പ്രദേശങ്ങളിൽ വായു മലിനീകരണം അപകടകരമായ അവസ്ഥയിലാണ്.

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.

മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

Continue Reading