HEALTH
തലശ്ശേരി കോടതി ജീവനക്കാരെ പിടികൂടിയത് സിക വൈറസ് .ആലപ്പുഴ വൈറോളജി ഇൻസ്റ്ററ്യൂട്ടിൽ നടത്തിയ പരിശോധയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

തലശേരി : ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക്
ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സംഭവത്തിലെ വില്ലൻ സിക വൈറസ് ബാധയാണെന്ന് കണ്ടെത്തി. ആലപ്പുഴ വൈറോളജി ഇൻസ്റ്ററ്യൂട്ടിൽ നടത്തിയ പരിശോധയിലാണ് കോടതി ജീവനക്കാരിൽ സിക വൈറസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉന്നതമെഡിക്കല്‍ സംഘം തലശേരിയിലെത്തി പരിശോധന നടത്തിയിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിന്നുള്ള ഉന്നതസംഘമാണ് വ്യാഴാഴ്
ച വൈകിട്ട് ജില്ലാകോടതിയിലെത്തി പരിശോധന നടത്തിയിരുന്നത്.ദേഹാസ്വാസ്ത്യം നേരിടുന്ന ജീവനക്കാരെ സംഘം പരിശോധിച്ചു. ഇവരുടെ പരിശോധന
റിപ്പോര്‍ട്ട് സംഘം ശേഖരിച്ചിരുന്നു.
ചൊറിച്ചല്‍, കൈകാല്‍ സന്ധി വേദന എന്നിവയാണ് പലര്‍ക്കും അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ശേഖരിച്ച 23 പേരുടെ രക്തവും സ്രവവും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. രക്ത സാംപിളുകള്‍ ക്രോഡീകരിച്ച് പരിശോധിച്ചതിൽ നിന്നാണ് വൈറസ് കണ്ടെത്തിയത്.
അഡീഷനല്‍ ജില്ലാ കോടതി (മൂന്ന്), അഡീഷനല്‍ ജില്ലാകോടതി (രണ്ട്), സബ് കോടതി എന്നിവിടങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ശാരീരിക പ്രശ്‌നം നേരിടുന്നത്. ഇതേ തുടർന്ന് മൂന്ന് ദിവസമായി ഈ കോടതികൾ പ്രവർത്തിച്ചിരുന്നില്ല.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ അഡീഷനല്‍ പ്രൊഫസര്‍ ഡോ. ഗീത, ഒപ്തമോളജി അസോ. പ്രൊഫ. ഡോ. ശാന്ത, അസി. പ്രൊഫസര്‍ ഡോ. ജിസ്‌ന, കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ റെസിഡന്റ് ഡോ. അമൃത
, ഡോ. മുഹമ്മദ്, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അസി. പ്രൊഫസര്‍ ഡോ. പ്രസീത ചന്ദ്രന്‍, ജൂനിയര്‍ റെസിഡന്റ് ഡോ. രേഷ്മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അഡീഷണൽജില്ല സെഷൻസ് കോടതി ജഡ്ജ് . എ.വി മൃദുല , പബ്ലിക്ക് പ്രോസിക്യൂട്ടർ.കെ. അജിത്ത്കുമാർ , ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണൻ. സെക്രട്ടറി . ബിജേഷ് ചന്ദ്രൻ . പോക്സോ സ്പഷ്യൽ പ്രോസിക്യൂട്ടർ. ബീന കാളിയത്ത് എന്നിവരും മായി ആരോഗ്യ വിഭാഗം ചർച്ച നടത്തിയിരുന്നു.