Connect with us

HEALTH

സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു.ഇന്ന് രാവിലെ എട്ട് മണി മുതൽ നാളെ രാവിലെ എട്ട് മണിവരെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ  സമരം തുടങ്ങി. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ് പണിമുടക്കുന്നത്

ഇന്ന് രാവിലെ എട്ട് മണി മുതൽ നാളെ രാവിലെ എട്ട് മണിവരെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിക്കും. സ്റ്റൈപ്പന്റ് വർദ്ധിപ്പിക്കുക, പി ജി വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡന്റ് സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും പിജി ഡോക്ടർമാർ ആവശ്യപ്പെടുന്നുണ്ട്. റസിഡന്റ് ഡോക്ടർമാർ മുഴുവൻ സമരത്തിൽ പങ്കെടുക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും.


Continue Reading