Crime
ഭാസുരാംഗനെ സിപിഐ പുറത്താക്കി. ഭാസുരാംഗന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡ് 28 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം ∙ സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ സിപിഐ പുറത്താക്കി. സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിർദേശിച്ചിരുന്നു.
അതിനിടെ, ഭാസുരാംഗന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന 28 മണിക്കൂർ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.