KERALA
ആഘോഷങ്ങൾക്കും നീന്തല്‍ക്കുളത്തിനുമായി കോടികള്‍ മുടക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. പെന്‍ഷന്‍ വിതരണത്തിനും റേഷനും പണമില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ ഇകഴ്‌ത്തുന്ന വിധത്തില്‍ ചട്ട വിരുദ്ധമായി താന്‍ എന്താണ് ചെയ്തിട്ടുള്ളത്. അത്തരത്തില്‍ ഒരു തെളിവ് ചൂണ്ടിക്കാട്ടിത്തരമോയെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങള്‍ നടത്തുന്നതിനും നീന്തല്‍ക്കുളത്തിനുമായി കോടികള്‍ മുടക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. പെന്‍ഷന്‍ വിതരണത്തിനും റേഷനും ശമ്പളം നല്‍കാനുമാണ് പണമില്ലാത്തത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള രാഷ്‌ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.