Connect with us

Crime

വായ്പയെടുത്ത് വാങ്ങിയ മൊബൈല്‍ ഫോണിന്റെ  കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാര്‍ നിരന്തരമായി ശല്യപ്പെടുത്തി.ഗൃഹനാഥനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്.

Published

on

കോട്ടയം: ഗൃഹനാഥനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. കോട്ടയം മീനടം നെടുംപൊയ്കയില്‍ വട്ടുകളത്തില്‍ ബിനു (48), മകന്‍ ബി. ശിവഹരി (9) എന്നിവരെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വായ്പയെടുത്ത് വാങ്ങിയ മൊബൈല്‍ ഫോണിന്റെ  കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാര്‍ നിരന്തരമായി ശല്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിലെന്ന് പേലീസ് പറഞ്ഞു. 

ബിനുവിന്റെ പോക്കറ്റില്‍നിന്ന് ലഭിച്ച കുറിപ്പിലും ഇത് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വയറിങ് തൊഴിലാളിയായ ബിനുവിന് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലെന്നും 15,000 രൂപയുടെ ബാധ്യത മാത്രമാണ് ഉള്ളതെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. 

പുലര്‍ച്ചെ നടക്കാനിറങ്ങാറുള്ള ബിനു പതിവായി മകളെയാണ് കൂടെ കൂട്ടുന്നത്. എന്നാല്‍, സംഭവ ദിവസം ഇയാള്‍ മകനെ കൂടെ കൂട്ടിയത് എന്ത് കാരണത്താലാണെന്നുള്ള സംശയം നിലനില്‍ക്കുന്നുണ്ട്. 

ഇന്നലെ രാവിലെ ആറിന് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയതാണ് ബിനുവും ശിവഹരിയും. ഇവരുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. ആ വീടിന്റെ  വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയുടേതാണ് വീട്. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നയാള്‍ രാവിലെ എട്ടിന് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

മകന്റെ കഴുത്തില്‍ രണ്ടുതവണ കയര്‍ ചുറ്റിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും വ്യക്തമായ ധാരണ പോലീസിന് ലഭിച്ചിട്ടില്ല. നാളെ പോലീസ് നേതൃത്വത്തില്‍ പോലീസ് സര്‍ജന്‍ പ്രദേശത്ത് പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

പോസ്റ്റ് മോര്‍ട്ടത്തിലും അസ്വഭാവികമായി മറ്റൊന്നുമില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ശിവഹരിയുടെ കഴുത്തിയ കയര്‍ രണ്ട് തവണ ചുറ്റിയ നിലയിലായിരുന്നു പോലീസ് കണ്ടെന്നായത്. അതിനാല്‍ തന്നെ ഇയാള്‍ മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ഇത്തരത്തില്‍ ക്രൂരമായി മകനെ കൊലപ്പെടുത്തിയശേഷം ആ

ത്മഹത്യ ചെയ്യാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.

ആലാംപള്ളി പി.വി.എസ്. ഗവ. ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ശിവഹരി. പഠനത്തിലും മറ്റ് കരിക്കുലര്‍ പ്രവര്‍ത്തനങ്ങളിലും ശിവഗിരി മികവ് പുലര്‍ത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി ആലാംപള്ളി സ്‌കൂള്‍ പ്രധാന അധ്യാപിക ബോധരഹിതയായി.

Continue Reading