Crime
കണ്ണൂർ കരിക്കോട്ടക്കരിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് പേർക്ക് പരിക്ക് ,,?

കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. പട്രോളിംഗിനിടെ പൊലീസിന് നേരെ മാവോയിസ്റ്റ് സംഘം വെടിവയ്ക്കുകയായിരുന്നു. പിന്നാലെ പൊലീസും തിരിച്ച് വെടിവച്ചു. സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിന് സമീപമായിരുന്നു വെടിവയ്പ്പ്.