Connect with us

Gulf

ഖത്തറിലെ പ്രശസ്ത സാമുഹിക പ്രവര്‍ത്തക റീന തോമസിനും കുടുംബത്തിനും ഫോട്ട യാത്രയപ്പ് നല്കി

Published

on

ദോഹ, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ 17 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു, തുടര്‍ ജോലിക്കായി ന്യൂസിലാന്‍ഡിലേക്ക് പോകുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ ആജീവനാന്ത അംഗവും, ദോഹയിലെ സാമുഹിക, സാംസകാരിക, സേവന മേഖലയിലെ നിറ സന്ന്യധ്യവുമായ ശ്രീമതി. റീന തോമസിനും, ഭര്‍ത്താവും സാമുഹിക പ്രവര്‍ത്തകനുമായ ശ്രീ റജി അലക്സാണ്ടറിനും, ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയ്പ്‌ നല്കി.

ഖത്തറിലെ വിവിധ സാമുഹിക, സാംസ്‌കാരിക, സേവന മേഖലയില്‍ പ്രവര്‍ത്തിച്ച റീന തോമസ്‌ ഖത്തറിലെ നേഴ്സ്മാരുടെ സംഘടനയായ FINQ വിന്റെ സ്ഥാപക നേതാവും, ആദ്യകാല വൈസ് പ്രസിഡന്റും ആയിരുന്നു. ഖത്തര്‍ മലയാളീ സമാജം, സൈന്റ്തോമസ് സിറോ-മലബാര്‍ കാതോലിക് സഭാ എന്നിവയില്‍അംഗവും ആയിരുന്നു റീന. സാമുഹിക, സേവന രംഗത്തുള്ള മികച്ച പ്രവര്‍ത്തനത്തിന് ഖത്തറിലെ വിവിധ സംഘടനകള്‍ അവാര്‍ഡുകളും, സെര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചിട്ടുണ്ട്. സാധുക്കളെയും, ആവശ്യത്തിലായിരിക്ക്ന്നവരെയും സഹായിക്കുന്നതില്‍ ശ്രീ റജി അലക്സാണ്ടര്‍ ഫോട്ടയോടെപ്പം മുന്‍പില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

റീന തോമസ് സാമൂഹിക പ്രവർത്തകയായ ഒരു ആതുര ശുഷ്രൂഷക ആയിരുന്നു, കാരണം ഖത്തറിന്റെ നിരവധി അനവധി മേഖലകളിൽ നിറ പുഞ്ചിരിയോടെ ലാഭമേതും കാംക്ഷിക്കാതെ റീന പ്രവര്‍ത്തിച്ചു. 17 വർഷമായി ഖത്തറിൽ ഹമദ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അവർ ഇല്ലാത്ത സമയം കണ്ടെത്തി പാവപ്പെട്ടവർക്കും ആലംബഹീനർക്കുമായി ചെയ്യുന്ന കാര്യങ്ങൾ സാധാരണ ഒരു നഴ്സിനോ കുടുംബനാഥക്കോ ചിന്തിക്കാൻ കഴിയുന്നതിനും ഏറെ ഉയരെയാണ്. പ്രവാസികൾ മരിച്ചു പോകുമ്പോൾ അവരുടെ ശവശരീരം മോർച്ചറിയിൽ ചെന്നു ഏറ്റെടുത്തു, കുളിപ്പിച്ച്, എമ്പാo ചെയ്തു അവരവരുടെ രാജ്യങ്ങളിലേക്കു അയക്കാൻ സാമൂഹിക സേവകരെടെപ്പം പ്രവര്‍ത്തിച്ചു, രോഗീകളെ സന്ദർശിക്കുക, അവർക്കു വേണ്ട സഹായങ്ങളും സാന്ത്വനങ്ങളും നൽകുക, ആവശ്യം ഉള്ളപ്പോഴൊക്കെ ഓടിയെത്തി അവർക്കായി ആശ്വാസമാകുക എന്നതൊക്കെ റീനയുടെ പ്രവര്‍ത്തന ഗുണങ്ങള്‍ ആണ്.

കഴിഞ്ഞ കോവിഡ് കാലം റിനയിലെ മനുഷ്യ സ്നേഹിയെ അനേകർക്കു വെളിവാക്കിയ ദിവസങ്ങളായിരുന്നു. അവർക്കു വേണ്ട പരിചരണങ്ങൾ മാത്രമല്ല റീന സിസ്റ്ററിന്റെ നേതൃത്വത്തിൽ നൽകിയത്, വീട്ടിൽ ഭക്ഷണം ഉണ്ടാക്കി അവർക്കു എത്തിച്ചു കൊടുക്കുന്നതിലും അവർ സമയം കണ്ടെത്തി.

ഫോട്ട പ്രസിഡന്റ്‌ ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന യാത്രയയപ്പ് മീറ്റിംഗില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ്‌ കുരിയന്‍ നെടുംത്തറയില്‍, കുരുവിള കെ, ജോര്‍ജ്, ഗീത ജിജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ശ്രീ. റീന തോമസും കുടുംബവും ഫ്രണ്ട്സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനംങളെ പരിഗണിച്ചു ഫോട്ട പ്രസിഡണ്ട്‌ ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. റീന തോമസ്‌ തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടയിക്ക് നന്ദി രേഖപെടുത്തി.

Continue Reading