Crime
സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കോഴിക്കോട്∙ :മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് നോട്ടിസ് നൽകി വിട്ടയച്ചു. അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. 11.55ന് സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്.
സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിന്ന പ്രവർത്തകർക്കും ആരാധകർക്കും നേതാക്കള്‍ക്കും നന്ദി പറഞ്ഞു. പ്രകോപനങ്ങളൊന്നുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ‘നിങ്ങൾ എനിക്കു നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയ നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികൾ റദ്ദാക്കിയാണ് എനിക്കൊപ്പം വന്നത്. അവരുടെ കരുതലിനും സ്നേഹത്തിനും ഏറെ നന്ദിയുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.