Connect with us

Gulf

ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് രൂപീകരിച്ചു.

Published

on

ഖത്തർ :ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ വനിതാ വിംഗ് രൂപീകരിച്ചു. ഐസിസി മുംബൈ ഹാളില്‍ ചേര്‍ന്ന രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് ഉദ്ഘാടനം ചെയ്തു.

സിനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ കുടുംബത്തിന്‍റെ മാത്രം വിളക്കല്ലെന്നും സമൂഹത്തിന്‍റെ കൂടി വിളക്കാണെന്നും പറഞ്ഞ അദ്ധേഹം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വെളിച്ചം പകാരാനും ഈ കൂട്ടായ്മക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു.

ഇന്‍കാസ് വനിതാ വിംഗ് നാഷണല്‍ കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയുടെ ചീഫ് പാട്രണ്‍ ആയി അഞ്ജന മോനോനെയും ജനറല്‍ കണ്‍വീനര്‍ ആയി സിനില്‍ ജോര്‍ജിനെയും തെരെഞ്ഞടുത്തു. 25 അംഗം കോര്‍ഡിനേറ്റിംഗ് കമ്മിറ്റിയെയും സെറിന അഹദ്, ജിഷ ജോര്‍ജ്, അഡ്വ. മഞ്ജുഷ ശ്രീജിത്, ഷീജ ഷാനവാസ് എന്നിവര‍‍ടങ്ങിയ അഡ്വൈസറി ബോര്‍ഡും നിലവില്‍ വന്നു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്ങങ്കത്തറ അധികാര കൈമാറ്റം നടത്തി. ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ തുവാരിക്കല്‍, വി എസ് അബ്ദുറഹ്മാന്‍, അബ്ദുല്‍ മജീദ് പാലക്കാട്, ഈപ്പന്‍ തോമസ്, സര്‍ജിത് കുട്ടം പറമ്പത്ത്, ആന്‍റണി ജോണ്‍. പി.കെ റഷീദ്,ജെറ്റി ആഷ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ജിഷ ജോര്‍ജ് നന്ദി പറഞ്ഞു

Continue Reading