Connect with us

Gulf

ഐ സി എഫ് സി പി ആർ അവയർനെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു

Published

on

ദോഹ: ഖത്തർ ഐ സി എഫ് ഹെൽത്തോറിയം കാമ്പയിന്റെ ഭാഗമായി സി പി ആർ അവയർനെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ ആരോഗ്യ ബോധവത്കരണം ലക്‌ഷ്യം വെച്ച് ഐ സി എഫ് നടത്തുന്ന പദ്ധതിയാണ് ഹെൽത്തോറിയം. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോയ ഒരാൾക്ക് അടിയന്തിരമായി നൽകേണ്ട പ്രഥമ ശുശ്രൂഷയാണ് സി പി ആർ അഥവാ കാർഡിയോ പൾമിനറി റെസസിറ്റേഷൻ. ഗൾഫിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സി പി ആർ ട്രെയിനിങ് നടത്തിയത്. പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ബിഷ്ണു കിരൺ ട്രെനിങ്ങിനു നേതൃത്വം നൽകി.

നവംബർ 24 വെള്ളിയാഴ്ച റിയാദ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ട്രെയിനിങ് റിയാദ മെഡിക്കൽ ഗ്രൂപ്പ് ഡയറക്റ്റർ ഡോ ജംഷീർ ഉൽഘാടനം ചെയ്തു. ഐ സി എഫ് നാഷണൽ നേതാക്കളായ ഡോ ബഷീർ പുത്തൂപാടം, സലാം ഹാജി പാപ്പിനിശ്ശേരി, അഹ്‌മദ്‌ സഖാഫി പേരാമ്പ്ര, ഉമർ ഹാജി പുത്തൂപാടം, ഷൗക്കത് സഖാഫി , റഹ്മത്തുള്ള സഖാഫി, നൗഷാദ് അതിരുമട റിയാദ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ ഷെഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading