Gulf
യുനിഖ് മാനസികാരോഗ്യ കോണ്‍ഫറന്‍സ് ഡിസംബര്‍ രണ്ടിന്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ യുനിഖ് ബിര്‍ള പബ്ലിക്ക് സ്‌കൂളുമായി സഹകരിച്ച് മാനസികാരോഗ്യ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ബിര്‍ള സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
എംബ്രേസിംഗ് റിസീലിന്‍സ് ഇന്‍ ദിസ് ചേഞ്ചിംഗ് വേള്‍ഡ് എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും. യുനിഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അധ്യക്ഷത വഹിക്കും. സമ്മേളന പ്രമേയം ഡോ. മോഹന്‍ തോമസ് പുറത്തിറക്കും.
ഖത്തറിലെ പ്രഗത്ഭരായ കൗണ്‍സിലര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ അടങ്ങുന്ന പാനലിന്റെ നേതൃത്വത്തില്‍ വിവിധ സെഷനുകള്‍ നടക്കും. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത വിവിധ സംഘടനാ പ്രതിനിധികള്‍, സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 300 പേര്‍ക്കാണ് പ്രവേശനം.
വാര്‍ത്താ സമ്മേളനത്തില്‍ യുനിഖ് ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍, വൈസ് പ്രസിഡന്റ് അമീര്‍, ട്രഷറര്‍ ദിലീഷ് ഭാര്‍ഗവന്‍, മെന്റല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജിസ്സ് തോമസ്, എജ്യുക്കേഷന്‍ വിംഗ്് അംഗങ്ങളായ സലീന കൂളത്ത്, ജോര്‍ജ്ജ് വി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.